ബീഹാറിലെ ചൂടും പൊടിയുമേറ്റ് ക്ഷീണിച്ച രാഹുൽ മലേഷ്യയിൽ അവധിക്കാലം ആഘോഷിക്കുന്നു - ബി.ജെ.പി
Monday 08 September 2025 12:10 AM IST
ന്യൂഡൽഹി : വോട്ടുക്കൊള്ള ആരോപിച്ച് ബീഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്ര സമാപിച്ചതിനു പിന്നാലെ മലേഷ്യയിലേക്ക് പറന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി. ബീഹാറിലെ ചൂടും പൊടിയുമേറ്റ് ക്ഷീണിച്ച യുവ രാജകുമാരൻ ഇടവേളയെടുത്ത് അവധിക്കാലം ആഘോഷിക്കുകയാണെന്ന് ബി.ജെ.പിയുടെ ഐ.ടി. സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു. ജനങ്ങൾ യഥാർത്ഥ പ്രശ്‌നങ്ങളിൽ നീറുമ്പോൾ രാഹുൽ ഗാന്ധി മുങ്ങലിലും യാത്രയുടെ തിരക്കിലാണെന്നും കൂട്ടിച്ചേർത്തു. മലേഷ്യയിൽ രാഹുൽ നിൽക്കുന്ന മട്ടിലുള്ള ചിത്രവും അമിത് മാളവ്യ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു.