നബിദിന റാലിക്ക് സ്വീകരണവും പായസവും അയ്യപ്പ ഭജനമഠം വക

Monday 08 September 2025 12:26 AM IST
സ്വീകരണ പരിപാടി മഹല്ല് ഖാസി മൊയ്തീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

കാളികാവ്: നബിദിന റാലിക്ക് സ്വീകരണവും പായസ വിതരണവുമായി കാളികാവ് പുളിയംകല്ല് കാക്കച്ചോല അയ്യപ്പ ഭജനമഠം ഭാരവാഹികൾ. പൂച്ചപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ്സ വിദ്യാർത്ഥികളും നാട്ടുകാരും സംഘടിപ്പിച്ച മീലാദ് റാലിക്കാണ് സ്വീകരണം നൽകിയത്. വിദ്യാർത്ഥികളുടെ ദഫ് മുട്ടും മദ്ഹ് ഗാനങ്ങളും എല്ലാവരും കൈയടിയോടെ സ്വീകരിച്ചു ' കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി. മഹല്ല് ഖാസി പി.കെ മൊയ്തീൻ സഖാഫി, അയ്യപ്പ ഭജനമഠം പ്രസിഡന്റ് ടി.കെ. പ്രഭാകരൻ, സെക്രട്ടറി കോട്ടയിൽ രാമചന്ദ്രൻ, അച്യുത വാരിയർ ,വൈസ് പ്രസിഡന്റ് കെ. മണി, പി. ഷറഫു, എം. ജിംഷാദ്, എൻ.എം. കുഞ്ഞിമുഹമ്മദ്, എം. ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.