ശ്രീ നാരായണ ജയന്തി ആഘോഷം
Monday 08 September 2025 2:01 AM IST
കൊച്ചി: അദ്വൈത പ്രചാർ സഭയുടെ ആഭിമുഖ്യത്തിൽ പാലാരിവട്ടം മേൽപാലത്തിനടുത്ത് ബൈപ്പാസിനു സമീപമുള്ള സഭ ഹാളിൽ ശ്രീ നാരായണ ജയന്തി ആഘോഷം നടന്നു. പോണേക്കര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ജി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. അദ്വൈത പ്രചാർ സഭ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷനായി. സഭ ജനറൽ സെക്രട്ടറിയും പോണേക്കര എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ കെ.ജി. രാധാകൃഷ്ണൻ ചതയ ദിന സന്ദേശം നൽകി. കെ.കെ. നാരായണൻ നായർ, ടി.ഡി. വിജയകുമാരൻ കർത്ത, ജയരാജ് ഭാരതി, കെ. ശിവാത്മജൻ, കെ. വിജയൻ, ടി.എൻ. പ്രതാപൻ, കെ.എസ്. രാജൻ, കെ.എ. രമാദേവി തുടങ്ങിയവർ സംസാരിച്ചു.