സതീശൻ നടത്തുന്നത് മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ: വെള്ളാപ്പള്ളി

Monday 08 September 2025 12:00 AM IST

എരുമേലി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ എല്ലാത്തിനോടും എതിർപ്പ് പ്രകടിപ്പിച്ച് എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുകയാണ്. ഒരുപാട് പ്രതിപക്ഷ നേതാക്കന്മാരെ കണ്ടിട്ടുണ്ട്. സതീശൻ കാര്യങ്ങൾ മനസിലാക്കുന്നില്ല. ഇപ്പോഴേ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സ്റ്റാൻഡേർഡുള്ള സമീപനവും സംസാരവും സതീശനിൽ നിന്ന് കാണുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശ്രീനാരായണ ഗുരുദേവ ജയന്തിദിനം ആഘോഷിക്കാൻ ഒ.ബി.സി മോർച്ചയെ ചുമതലപ്പെടുത്തിയ ബി.ജെ.പി നടപടി അങ്ങേയറ്റം അപഹാസ്യവും പ്രതിഷേധാർഹവുമാണ്. ഗുരു ഒരു പ്രത്യേകവിഭാഗത്തിന്റെ ആളായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെ ഒരു മോർച്ചയിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തത്. ഇതിലേക്ക് നയിച്ച ബുദ്ധി ആരുടേതാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'അയ്യപ്പസംഗമം

അത്ഭുതമായി മാറും'

ആഗോള അയ്യപ്പസംഗമം അത്ഭുതമായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണ്. സംസ്ഥാനത്തും രാജ്യത്തും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കും. അതിന് എല്ലാവരും സഹകരിക്കുന്നതിന് പകരം പുറംതിരിഞ്ഞ് നിൽക്കുന്നത് ചരിത്രത്തിലെ അപഹാസ്യ കഥാപാത്രങ്ങളായി മാറും. തിരഞ്ഞെടുപ്പും ഇതുമായി യാതൊരു ബന്ധവുമില്ല. അത്തരം ആരോപണങ്ങൾ ബാലിശമാണ്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ മെറിറ്റ് നോക്കി പിൻവലിക്കണം. ഹിന്ദുഐക്യവേദിക്ക് എല്ലാ ഹിന്ദുക്കളുടെയും കുത്തകാവകാശം ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി​യോ​ട് ​വ​ഴ​ക്കി​ടാൻ പോ​യി​ട്ടി​ല്ല​:​ ​വി.​ഡി.​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നു​മാ​യി​ ​വ​ഴ​ക്കി​ടാ​ൻ​ ​താ​ൻ​ ​പോ​യി​ട്ടി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​ഗു​രു​ദേ​വ​ൻ​ ​എ​ന്താ​ണോ​ ​പ​റ​ഞ്ഞ​ത്,​ ​അ​തി​ന് ​വി​രു​ദ്ധ​മാ​യാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​സം​സാ​രി​ക്കു​ന്ന​തെ​ന്നാ​ണ് ​ത​ന്റെ​ ​പ​രാ​തി​യെ​ന്ന് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

യോ​ഗ​ത്തി​ന്റെ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​നാ​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വ​ലി​യൊ​രു​ ​പ്ര​സ്ഥാ​ന​മാ​ണ്.​ ​താ​നും​ ​ഗു​രു​ദേ​വ​ന്റെ​ ​ദ​ർ​ശ​ന​ങ്ങ​ളി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണീ​യ​നാ​ണ്.​ ​എ​ല്ലാ​യി​ട​ത്തും​ ​പോ​കും.​ ​അ​വി​ടെ​ ​ആ​ര് ​ഇ​രി​ക്കു​ന്നു​വെ​ന്ന​ത് ​പ്ര​ശ്‌​ന​മേ​യ​ല്ല.

വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​യു​ന്ന​തി​നൊ​ന്നും​ ​മ​റു​പ​ടി​ ​പ​റ​യാ​നി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​മു​ഖ്യ​മ​ന്ത്രി​യെ​ ​തീ​രു​മാ​നി​ക്കു​ന്ന​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞി​ട്ടാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പ്ര​ഖ്യാ​പി​ക്കാ​റി​ല്ല.​ ​വെ​ള്ളാ​പ്പ​ള്ളി​ ​ആ​ർ​ക്കു​ ​വേ​ണ്ടി​യാ​ണ് ​സം​സാ​രി​ക്കു​ന്ന​ത്.​ ​മ​ല​പ്പു​റ​ത്തെ​ ​മു​സ്ലീ​ങ്ങ​ളെ​യും​ ​പാ​ലാ​യി​ലെ​ ​ക്രി​സ്ത്യാ​നി​ക​ളെ​യും​ ​അ​ധി​ക്ഷേ​പി​ച്ചു.​ ​ഗു​രു​ദേ​വ​ൻ​ ​അ​ങ്ങ​നെ​യാ​യി​രു​ന്നോ.​ ​ദ​യ​വാ​യി​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​നെ​ ​അ​പ​മാ​നി​ക്ക​രു​തെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.