ക്ലിഫ് ഹൗസിൽ പച്ചക്കറി വിളവെടുത്തു

Sunday 07 September 2025 11:22 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പച്ചക്കറി വിളവെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയനും ചെറുമകൻ ഇഷാനും ചേർന്നാണ് വിളവെടുത്തത്. വെണ്ട, തക്കാളി, ചീര, പയർ, മത്തൻ, കിഴങ്ങ്, പച്ചമുളക്, വഴുതനങ്ങ തുടങ്ങിയ എല്ലാ പച്ചക്കറികളും ഇവിടെയുണ്ട്. പൂർണമായും ജൈവകൃഷി രീതിയാണ്. പച്ചക്കറിയ്ക്കു പുറമേ പൂകൃഷി, കോഴിവളർത്തൽ, മത്സ്യകൃഷി, പശുവളർത്തൽ എന്നിവയും ക്ലിഫ് ഹൗസിൽ നടക്കുന്നുണ്ട്.