ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ല: സുരേഷ് ഗോപി

Monday 08 September 2025 12:00 AM IST

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരുകാരണവശാലും പ​​ങ്കെടുക്കില്ലെന്ന്​ കേ​ന്ദ്രമന്ത്രി സുരേഷ് ​ഗോപി. ക്ഷണിക്കാനെത്തിയപ്പോൾ തന്നെ ദേവസ്വംബോർഡ്​ പ്രസിഡന്റിനോട്​ ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ്​​ഗോപി പറഞ്ഞു. അയ്യപ്പസംഗമത്തിന്​ ക്ഷണിച്ചോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആലപ്പുഴയിൽ പ്രതികരിക്കുകയായിരുന്നു.