ടെറ്റ്: വിധി കണ്ട ശേഷം അപ്പീൽ തീരുമാനം
Monday 08 September 2025 12:33 AM IST
തിരുവനന്തപുരം: അദ്ധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവർക്ക് രണ്ടു
വർഷം കഴിഞ്ഞാൽ നിർബന്ധിത വിരമിക്കൽ നൽകണമെന്ന സുപ്രീംകോടതി വിധിയിൽ അപ്പീൽ നൽകുന്ന കാര്യം വിധി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
പരീക്ഷ എഴുതി പാസാകൻ അവസരം നൽകിയിരുന്നു. കുറെയേറെ അദ്ധ്യാപകരെ ബാധിക്കുന്ന പ്രശ്നമാണ്. സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.