ആയുർവേദ/ മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം

Monday 08 September 2025 12:41 AM IST

സംസ്ഥാനത്തെ 2025- 26 അദ്ധ്യയന വർഷ ആയുർവേദ,സിദ്ധ,ഹോമിയോപതി,യുനാനി,അഗ്രികൾച്ചർ,ഫോറസ്ട്രി,കോ ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ്‌സി ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റ് സയൻസ്, ബി.ടെക് ബയോടെക്നോളജി, വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻഡറി,ഫിഷറീസ് സയൻസ് കോഴ്സ് പ്രവേശന നടപടികൾ ആരംഭിച്ചു.ആദ്യ ഘട്ട അലോട്ട്മെന്റിന് നീറ്റ് യു.ജി പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് 10ന് വൈകിട്ട് 4 വരെ www.cee.kerala.gov.inൽ രജിസ്റ്റർ ചെയ്യാം.താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് 11നും അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് 12നും പ്രസിദ്ധീകരിക്കും.13 മുതൽ 17 വരെ ഫീസടച്ച് അലോട്ടമെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാം.കോഴ്സുകളുടെ ഫീസ് നിരക്കും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.