ഓണത്തിന് 300 കാറുകൾ വിറ്റഴിച്ച് റെനോ
കൊച്ചി: ഫ്രാൻസിലെ കാർ നിർമ്മാതാക്കളായ റെനോ ഓണാഘോഷ വേളയിൽ കേരളത്തിൽ 300ലധികം വാഹനങ്ങളുടെ വിൽപ്പന നേടി. പുതുതായി പുറത്തിറക്കിയ റെനോ ട്രൈബറിന് പത്ത് ദിവസത്തിനുള്ളിൽ 100ലധികം ഡെലിവറിയുണ്ട്. റെനോ ഇന്ത്യയുടെ 24 ഡീലർഷിപ്പുകൾ ഉത്സവവേളയിൽ 300ലധികം വാഹനങ്ങളുടെ ഡെലിവറി ഉറപ്പാക്കുന്നതിന് സഹായിച്ചു. റെനോ റീതിങ്ക് ബ്രാൻഡ് പരിവർത്തന തന്ത്രത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യ മോഡലാണ് ഈ വർഷം ജൂലൈയിൽ 6,29,995 രൂപയ്ക്ക് (എക്സ്-ഷോറൂം) പുറത്തിറക്കിയ റെനോയുടെ ഓൾ-ന്യൂ ട്രൈബർ,
പ്രത്യേകതകൾ
സവിശേഷ സുഖസൗകര്യങ്ങൾക്കൊപ്പം ആധുനിക ഡിസൈനും ട്രൈബറിൽ ഒത്തുചേർന്നിരിക്കുന്നു. 35 പുതിയ സവിശേഷതകൾ കൂട്ടിച്ചേർത്ത കാറിൽ 5, 6, അല്ലെങ്കിൽ 7-സീറ്ററായി മാറ്റാവുന്ന മൂന്നാം നിര ഈസി-ഫിക്സ് സീറ്റുകളും 625 ലിറ്റർ വരെ ബൂട്ട് സ്പെയ്സുമുണ്ട്. ഫാമിലി കാറുകളുടെ പുതുതലമുറയിൽ പൂർണമായും പുനർരൂപകൽപ്പന ചെയ്ത മുൻഭാഗം, പുതിയ ഗ്രിൽ, ആകർഷകമായ പുതിയ ഹുഡ്, പുതുക്കിയ ബമ്പർ, സംയോജിത എൽ.ഇ.ഡി ഡി.ആർ.എല്ലുകളുള്ള പുതിയ സ്ലീക്ക് എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, പുതിയ എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ, പുതിയ ബ്രാൻഡ് ലോഗോ എന്നിവയുമുണ്ട്.