ഹോണ്ടയ്‌ക്ക് ആഗസ്റ്റിൽ 5,34,861 യൂണിറ്റ് വിൽപ്പന
Monday 08 September 2025 12:43 AM IST
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആഗസ്റ്റിൽ 5,34,861 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു. 4,81,021 ആഭ്യന്തര വിൽപ്പനയും 53,840 കയറ്റുമതിയുമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ മൊത്തം വിൽപ്പനയിൽ നാല് ശതമാനം വളർച്ചയുണ്ട്.
ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 24,22,880 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിൽ 21,73,834 ആഭ്യന്തരമായി വിറ്റഴിച്ചതും 2,49,046 കയറ്റുമതിയുമാണ്.
പുതിയ സി.ബി 125 ഹോൺനെറ്റ്, ഷൈൻ 100 ഡി.എക്‌സ് എന്നിവ രാജ്യമൊട്ടാകെ ലഭ്യമാക്കി. ആഗസ്റ്റിൽ ലുധിയാന, നാസിക്, നോയിഡ, പൂനെ, ചെന്നൈ, ജോധ്പൂർ, മൈസൂർ, ധൻബാദ്, മുസാഫർപൂർ, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ വിൽപ്പന ആരംഭിച്ചു. ഗുരുഗ്രാം, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പുതിയ ബിഗ്‌വിംഗ് ഔട്ട്‌ലെറ്റുകൾ ആരംഭിച്ച് പ്രീമിയം വിപണി വിപുലീകരിച്ചു.