കാറയുമായി സിട്രോൺ ബസാൾട്ട് എക്‌സ്
കൊച്ചി: ഇന്റലിജന്റ് ഇൻകാർ അസിസ്റ്റന്റായ കാറയുമായി സിട്രോൺ ബസാൾട്ട് എക്‌സ് പുറത്തിറങ്ങി. ഇന്റലിജന്റ്, ബഹുഭാഷ, ഉൾക്കൊള്ളൽ തുടങ്ങി ഒട്ടേറെ സവിശേഷതകൾ സിട്രോൺ എക്‌സ് റേഞ്ചിനുണ്ട്.
സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ചുള്ള നിർദേശങ്ങൾ കാറ നൽകും. ടയർ സമ്മർദ്ദം, ഇന്ധനം, എ.സി പ്രീ കണ്ടിഷനിംഗ്, ഡോർ ലോക്ക് ഉൾപ്പെടെ അറിയിക്കും. മ്യൂസിക് സ്ട്രീമിംഗ്, ഫോൺ വിളികൾ, ഓർമ്മപ്പെടുത്തൽ, സ്മാർട്ട് വാച്ച് നോട്ടിഫിക്കേഷൻ, മാപ്പ് തുടങ്ങിയവ വഴി കണക്‌ട് ചെയ്യും. ഫ്‌ളൈറ്റ് സ്റ്റാറ്റസ്, സ്റ്റോക്ക് അപ്‌ഡേറ്റ്, ക്രിക്കറ്റ് സ്‌കോർ, കാലാവസ്ഥാ അറിയിപ്പുകൾ തുടങ്ങിയവ സിട്രോയെൻ എക്‌സിൽ കാറ നൽകും. ഇന്ത്യൻ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത് ലോകവിപണി നേടാനൊരുങ്ങുന്ന സംവിധാനമാണ് കാറ.
വൈവിദ്ധ്യ സേവനങ്ങൾ രൂപകൽപ്പനയിലും സാങ്കേതികതയിലും സിട്രോൺ 2.0യിൽ മാറ്റങ്ങൾ വരുത്തി. പ്രൊക്‌സിസെൻസ് പെപ്‌സ്, സ്പീഡ് ലിമിറ്റർക്കൊപ്പം ക്രൂയിസ് കൺട്രോൾ, 7 കാഴ്ചാ മോഡുകളുമായി 360 ഡിഗ്രി ക്യാമറ, ഓട്ടോഡിമ്മിംഗ്, ഇലക്ട്രോക്രോമിക് ഐ.ആർ.വി.എം., പ്രിമിയം വെന്റിലേറ്റഡ് സീറ്റുകൾ, 26 സി.എം ഇൻഫൊടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവയുണ്ട്.
ബസാൾട്ട് എക്‌സിന്റെ സ്‌പെയിസ്, കംഫർട്ട് എന്നിവ ഏറ്റവും മികച്ചതാണ്. ടിൽറ്റ് കുഷ്യൻ, വിംഗ് ഹെഡ്‌റെസ്റ്റ് എന്നിവയുണ്ട്. പ്രിമെട്രിക് അലാറം, ഇ.എസ്.പി, ആറ് എയർബാഗുകൾ തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു.
വില
7.95 മുതൽ 12.89 ലക്ഷം വരെ