സ്മരണ നിലനിറുത്തണം

Sunday 07 September 2025 11:52 PM IST

പത്തനംതിട്ട: ദീർഘ വർഷം അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ജോസഫ് ജോർജ് വടക്കേടത്തിന്റെ സ്മരണ നിലനിറുത്തണമെന്ന് കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, ജില്ലാ സെക്രട്ടറി അഡ്വ. റഷീദ് മുളന്തറ എന്നിവർ ആവശ്യപ്പെട്ടു. പഞ്ചായത്തിനു വേണ്ടി ഇന്ന് അരുവാപ്പുലത്ത് കാണുന്ന എല്ലാ വികസന പ്രവർത്തനത്തിനും നാന്ദികുറിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. പഞ്ചായത്തിനു വേണ്ടി അക്കര ക്കാലപടിയിൽ 1.5 ഏക്കർ സ്ഥലം വാങ്ങിയതോടെയാണ് നാട്ടിൽ വികസനമെത്തിയത്. ജോസഫ് ജോർജ് സ്വന്തം പണം മുടക്കി സ്ഥലം പഞ്ചായത്തിന്റെ പേരിലാക്കുകയായിരുന്നു