നടപടി സ്വാഗതാർഹം

Monday 08 September 2025 12:26 AM IST

കൊല്ലം: ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ ജി.എസ്.ടി​യിൽ നി​ന്ന് ഒഴിവാക്കിയ നടപടി സ്വാഗതാർഹമാണെന്നും അതിന്റെ പ്രയോജനം പൂർണമായും മെഡിസെപ് പദ്ധതിക്ക് ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി. ഗോപാലകൃഷ്ണൻ നായർ, കെ.സി. വരദരാജൻ പിള്ള, എം. സുജയ്, കെ. രാജേന്ദ്രൻ, എ.എ. റഷീദ്, പ്രൊഫ. കെ. ചന്ദ്രശേഖരൻ പിള്ള, ജില്ലാ സെക്രട്ടറി എൻ. സോമൻ പിള്ള, ഡി. അശോകൻ, ജി. അജിത് കുമാർ, എൽ. ശിവപ്രസാദ്, എച്ച്. മാരിയത് ബീവി, പട്ടരുവിള വിജയൻ, എസ്. വിജയകുമാരി, ആർ. മധു, ജി രാമചന്ദ്രൻ പിള്ള, ജി. ദേവരാജൻ, ആർ. രാജശേഖരൻ പിള്ള, എസ്. സരളകുമാരി, എം എ. മജീദ്, കുൽസും ഷംസുദീൻ എന്നിവർ സംസാരി​ച്ചു.