കുട്ടിപ്പൊലീസ് ഓണം ക്യാമ്പ്

Monday 08 September 2025 1:06 AM IST
ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സിയുടെ ത്രിദിന ഓണ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ കൊല്ലം ഈസ്റ്റ് ഐ.എസ്.എച്ച്.ഒ അനിൽകുമാർ, ഹെഡ്മാസ്റ്റർ എ.ടി. സുജിത്ത് തുടങ്ങിയവർക്കൊപ്പം

കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സിയുടെ ത്രിദിന ഓണ ക്യാമ്പ് 'അത്തം-2025' കൊല്ലം ഈസ്റ്റ് ഐ.എസ്.എച്ച്.ഒ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.ടി. സുജിത്ത് പതാക ഉയർത്തി. പ്രിൻസിപ്പൽ എ. റോയ്സ്റ്റൺ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പ്രവീൺ ജോസഫ്, എച്ച്. ജോണി, ചൈൽഡ് ആൻഡ് ഹോപ്പ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. ബിനു, ജില്ലാ നാർക്കോട്ടിക് സെൽ പൊലീസ് ഓഫീസർ റെജിൻ, സ്റ്റാഫ് സെക്രട്ടറി വിൽഫ്രഡ് പീറ്റർ എന്നിവർ സംസാരിച്ചു. നേതൃത്വ പരിശീലന ക്ലാസ് മനശാസ്ത്ര വിദഗ്ദ്ധൻ കാൾട്ടൺ ഫെർണാണ്ടസും ആരോഗ്യ പരിപാലനവും ശുചിത്വവും കുട്ടികളിൽ എന്ന വിഷയം ഡോ. പാർവ്വതിയും അവതരിപ്പിച്ചു. ലഹരി വിരുദ്ധ ക്ലാസ് ക്ലോഡറ്റ് ലാമ്പർട്ടും സൈബർ സുരക്ഷയ കുറിച്ച് റെജിനു, യോഗ പരിശീലനം സംബന്ധിച്ച് സരിനും ക്ളാസെടുത്തു.