ഓണാഘോഷം
Monday 08 September 2025 1:27 AM IST
മണ്ണാർക്കാട്: ഗുപ്തൻ സേവന സമാജം (ജി.എസ്.എസ്) പെരിമ്പടാരി യൂണിറ്റിൽ ഓണാഘോഷം നടന്നു. ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി ഫിറോസ് എം.ഷഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി.രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ഗോപിനാഥ ഗുപ്തൻ, മേഖല പ്രസിഡന്റ് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, ട്രഷറർ കെ.കൃഷ്ണകുമാർ, സംസ്ഥാന വനിതവിംഗ് രക്ഷാധികാരി വിജയലക്ഷ്മി, യൂണിറ്റ് സെക്രട്ടറി ജയൻ മണ്ണാട്ടിൽ, സജീഷ്, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടിക ളും സമ്മാനദാനവും മധുരവിതരണവും നടന്നു.