കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു, അന്ത്യം ട്രെയിൻ യാത്രക്കിടെ

Monday 08 September 2025 7:50 AM IST

കോട്ടയം: കേരള കോൺഗ്രസ് നേതാവ് അഡ്വ‌ക്കേറ്റ്‌ പ്രിൻസ് ലൂക്കോസ് ട്രെയിൻ യാത്രക്കിടെ അന്തരിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും ഉന്നതാധികാരി സമിതിയംഗവുമായ പ്രിൻസ് ലൂക്കോസ് കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി തിരികെ കോട്ടയത്തേക്ക് വരികയായിരുന്നു. 53 വയസ്സായിരുന്നു.

പുലർച്ചെ 3.30ഓടെ തെങ്കാശിയിൽ എത്തിയപ്പോൾ ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടനെ തെങ്കാശിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് യുഡിഎഫിന് വേണ്ടി മത്സരിച്ചിരുന്നു. യൂത്ത്ഫ്രണ്ട്, കേരള സ്‌റ്റുഡൻന്റ്‌സ്‌ കോൺഗ്രസ് (കെഎസ്‌സി) സംസ്ഥാന അദ്ധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.