കൊല്ലത്തും മലപ്പുറത്തും കാണാതായ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി

Monday 08 September 2025 12:12 PM IST

മലപ്പുറം: മങ്കടയിൽ കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മങ്കട സ്വദേശി നഫീസാണ് (36) മരിച്ചത്. ഇന്നലെ സന്ധ്യമുതലാണ് നഫീസിനെ കാണാതായത്. വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, പത്തനാപുരത്ത് പിണങ്ങി വീടുവിട്ട യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. കുന്നിക്കോട് ചേത്തടി ആലുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അജി (42) യെയാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.