50 കേരള കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പിയിൽ

Tuesday 09 September 2025 2:11 AM IST
ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ച കേരള കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി നേതാക്കൾക്കൊപ്പം

കൊച്ചി: കേരള കോൺഗ്രസ് മാണിവിഭാഗം മണ്ഡലം പ്രസിഡന്റ് വി.എ. ജെയിംസ്, മുൻ പ്രസിഡന്റ് ജെയിംസ് മാത്യു എന്നിവരുൾപ്പെടെ 50 പ്രവർത്തകർ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കപ്പിൾ ക്യാമ്പയിനിൽ ഇവർ അംഗത്വംനേടി. ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജ് അദ്ധ്യക്ഷനായി. അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, സംസ്ഥാനവക്താവ് ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറിമാരായ എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഷൈൻലാൽ തുടങ്ങിയവർ പങ്കെടുത്തു.