ഗുരുദേവ ജയന്തി ആഘോഷിച്ചു
Tuesday 09 September 2025 12:02 AM IST
ബാലുശ്ശേരി: ശ്രീനാരായണ സഹോദര ധർമ്മവേദി ബാലുശ്ശേരി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷിച്ചു. ഘോഷയാത്രയും സമ്മേളനവും നടന്നു. ആദർശ സംസ്‌കൃത കോളജിൽ മലബാർ മെഡി. കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സുനിൽകുമാർ കട്ടാടശ്ശേരി ജയന്തി സന്ദേശം നടത്തി. ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ചാലാശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത് സമാപിച്ചു. യൂണിയൻ പ്രസിഡന്റ് കെ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. എൻ. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കക്കട്ടിൽ, സി. എം. ജീവൻ, എം. കെ. ബൈജു, യൂണിയൻ സെക്രട്ടറി എം. ടി. സുനിൽകുമാർ, പ്രോഗ്രാം ചെയർമാൻ പി. അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.