അനുമോദന സദസും   അവാ‌‌ർഡ് വിതരണവും 

Tuesday 09 September 2025 12:11 AM IST
വി കൃഷ്ണന്‍ നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കേരള വെളുത്തേടത്ത് നായർ സമാജം (കെ.വി.എൻ.എസ്) കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ വിജയം കൈവരിച്ച സംഘടനയുടെ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും കാഷ് അവാർഡ് വിതരണവും നടത്തി. ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിൽ കേരള വെളുത്തേടത്ത് നായർ സമാജം മുൻ ജില്ലാ പ്രസിഡന്റും സംഘടനയുടെ രക്ഷാധികാരിയുമായ വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.എൻ.എസ് ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ നീലേശ്വരം അദ്ധ്യക്ഷത വഹിച്ചു. കെ.വി.എൻ.എസ് സംസ്ഥാന സെക്രട്ടറി കെ.ബി. ശ്രീധരൻ, സംസ്ഥാന വനിത സമാജം സെക്രട്ടറി രജിത പ്രമോദ്, ജില്ലാ വൈസ് പ്രസിഡന്റ് ദാമോദരൻ മരുതളം, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി ശശി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി. രാധാകൃഷ്ണൻ കാനത്തൂർ സ്വാഗതവും ജില്ല ട്രഷറർ സി.വി ശ്രീധരൻ ബളാൽ നന്ദിയും പറഞ്ഞു.