സുവിശേഷത്തിന്റെ 18,000 പ്രതികൾ
കൊച്ചി: വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മിഷന്റെയും ബി.സി.സി ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ പതിനെണ്ണായിരം പേർ കൈപ്പടയിൽ പകർത്തിയെഴുതിയ മർക്കോസിന് സുവിശേഷം സമർപ്പിച്ചു. വല്ലാർപാടം ബസിലിക്കയിൽ നടന്ന സംഗമം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബുക്ക് ഒഫ് ഇന്ത്യ പ്രതിനിധി ടോണി ചിറ്റാട്ടുകുളത്തിൽ നിന്നും റെക്കാർഡ്സ് പുരസ്കാരം വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഏറ്റുവാങ്ങി. 16 അദ്ധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തകരൂപത്തിലാക്കി ബൈൻഡ് ചെയ്താണ് സമർപ്പിച്ചത്.