ജോബ് ഫെയർ 'നിയുക്തി' 31ന്
ആലുവ: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലയിലെ മെഗാ ജോബ് ഫെയർ 'നിയുക്തി 2025' സെപ്തംബർ 13ന് കുസാറ്റ് കാമ്പസിൽ നടക്കും. കൊച്ചിന് യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പരിപാടി. 18 - 40 പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 5,000ത്തിലേറെ ഒഴിവുകളുണ്ട്. www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. ഫോൺ: 0484 2422452, 0484 2422458 .