ശ്രീനാരായണഗുരു ജയന്തി ആഘോഷം
Tuesday 09 September 2025 12:01 AM IST
അടൂർ : എസ്.എൻ.ഡി.പി യോഗം ആശാൻ നഗർ 4838-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ 171ാം ശ്രീനാരായണഗുരു ജയന്തി ആഘോഷവും, ചതയ ദിനഘോഷയാത്രയും ശാഖാ യോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി .രമണൻ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ കീർത്തി, രതീഷ് ശശി, മുരളീധരൻ നിലമേൽ, ഭാനു പുത്തൻ വിളയിൽ, വിജയരാജൻ സീമാലയം, പുഷ്പാംഗദൻ മാടയ്ക്കൽ, സജി ചെരിവിളയിൽ, സുരേഷ് വട്ടവിളയിൽ, എം എൻ ദേവരാജൻ, ജയൻ, ദിവാകരൻ മനോഹരൻ ഷീനു ശശി രത്നമ്മ ശശി തുടങ്ങിയവർ സംസാരിച്ചു