ചതയ ദിന സമ്മേളനം
Tuesday 09 September 2025 12:05 AM IST
മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം മല്ലപ്പള്ളി 863-ാം എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ചതയ ദിന സമ്മേളനം സെന്റ് ജോൺസ് ബഥനി ഓർഡോക്സ് ചർച്ച് വികാരി ഫാ. നൈനാൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുഞ്ഞുകോശി പോൾ, സിന്ധു സുബാഷ് മധു ചെമ്പു കുഴി, വിജയൻകുട്ടി കെ.ഡി, ബിന്ദു മേരി തോമസ്, ഗീതാ കുര്യാക്കോസ്, പ്രസാദ് ജോൺ, സതീഷ് പ്രണവം, വിദ്യ മോൾ, ശാഖാപ്രസിഡന്റ് ജയൻ സി.വി ചെങ്കല്ലിൽ, സെക്രട്ടറി ഷൈലജ മനോജ് കമ്മിറ്റിയംഗങ്ങൾ , പോഷക സംഘടനാ ഭാരവാഹികൾ, ശാഖാംഗങ്ങൾ എന്നിവർ പങ്കെടുത്തു.