സാംസ്കാരിക സമ്മേളനം
Tuesday 09 September 2025 12:08 AM IST
തിരുവല്ല : തുകലശേരി കളത്തട്ട് ഗ്രന്ഥശാലയുടെ വാർഷിക ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ.എൻ. ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.എ. റജികുമാർ, ജ്യോതി ലക്ഷ്മി, നഗരസഭ കൗൺസിലറന്മാരായ ബിന്ദു റെജി കുരുവിള എം.ആർ ശ്രീജ, സി.എൻ. വിനോദ്, ശിവശങ്കർ, അനുഷ്ക എന്നിവർ സംസാരിച്ചു. കലാകായിക മത്സര വിജയികൾക്ക് ജനറൽ കൺവീനർ സി.പി. ഗീവർഗീസ് സമ്മാന വിതരണം ചെയ്തു.