മാനവികസദസ് സംഘടിപ്പിച്ചു

Tuesday 09 September 2025 12:13 AM IST

തിരുവല്ല : മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ മാനവിക സദസ് ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് റിഫാൻ റഹ്മാനി ഉദ്ഘാടനം ചെയ്തു. ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രണവ് സ്വരൂപാനന്ദ, ബിഷപ്പ് തോമസ് സാമുവൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മികച്ച യുവകർഷക ജേതാവിനെ ആദരിച്ചു. മദ്രസ ഫെസ്റ്റ് വിജയികളെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികളെയും അനുമോദിച്ചു. പ്രസിഡന്റെ ഹാജി മുഹമ്മദ് സാദിഖ് മന്നാനി അദ്ധ്യക്ഷത വഹിച്ചു.