തമിഴ്നാട്ടിലെ മലയാളികളുടെ തിരുവോണ ആഘോഷം
കൊച്ചി: തമിഴ്നാട്ടിൽ താമസിക്കുന്ന മലയാളികളുടെ സംഘടനയായ 'കോൺഫെഡറേഷൻ ഒഫ് തമിഴ്‌നാട് മലയാളി അസോസിയേഷൻ' (സി.ടി.എം.എ) തിരുവോണ ദിവസം ചെന്നൈ അരുമ്പാക്കത്ത് കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയുമായി സംഘടിപ്പിച്ച ചടങ്ങ് മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടായിരത്തിലധികം മറുനാടൻ മലയാളികൾ പങ്കെടുത്ത പരിപാടിയിൽ രാഷ്ടിയ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ ഓണാശംസകൾ നേരാനെത്തി. കേരളീയ തനിമയുള്ള കലാപരിപാടികൾ ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
സി.ടി.എം.എയുടെ ചെയർമാൻ 'ശ്രീഗോകുലം' ഗോപാലൻ, ചെന്നൈയിലെ മാർ ഗ്രിഗോറിയോസ് കോളെജ് സെക്രട്ടറി ഫാദർ മാത്യു പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
സി.ടി.എം.എ പ്രസിഡന്റ് വി.സി പ്രവീൺ, ജനറൽ സെക്രട്ടറി എം.പി അൻവർ, ട്രഷറർ രാധാകൃഷ്ണൻ, പ്രോജക്‌ട് ചെയർമാൻ സോമൻ കൈതക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.