ശ്രദ്ധേയമായി ഫെഡറൽ ബാങ്കിന്റെ എ.ഐ ഓണം പ്രചരണം

Tuesday 09 September 2025 12:23 AM IST

കൊച്ചി: മൊബൈൽ സ്‌ക്രീനിലാകെ ഇതൾ വിരിയുന്ന പൂക്കൾ, സ്വാഗതമരുളാൻ കഥകളി വേഷം, ഓണം ഓഫറുകളുമായി മാവേലിത്തമ്പുരാൻ, അകമ്പടിയായി വാദ്യമേളങ്ങളും ചുണ്ടൻവള്ളവും തുടങ്ങിയ വൈവിദ്ധ്യമാർന്ന തീമുകളുമായെത്തിയ ഫെഡറൽ ബാങ്കിന്റെ ഓണം ക്യാംപെയിൻ ശ്രദ്ധയാകർഷിക്കുന്നു. ഫെഡറൽ ബാങ്കിന്റെ പരസ്യത്തിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴാണ് സ്‌ക്രീനിൽ ഈ 'അത്ഭുത ലോകം' വിരിയുന്നത്. ശബ്ദകോലാഹലങ്ങളില്ലാതെ തികച്ചും വ്യക്തിപരമായി അനുഭവിക്കാവുന്ന തരത്തിലാണ് ഓണം ക്യാംപെയിൻ അവതരിപ്പിച്ചിട്ടുള്ളത്. ഇടപാടുകാർക്ക് ഏതുസമയത്തും ക്യാംപെയിൻ ആസ്വദിക്കാമെന്നതാണ് സവിശേഷത.

നൂതന സാങ്കേതിക വിദ്യ അധിഷ്ഠിതമായ മാർക്കറ്റിംഗ് രീതി അവലംബിക്കുന്നതിന്റെ ഭാഗമായാണ് വേറിട്ട ഓണം ക്യാംപെയിൻ അവതരിപ്പിച്ചതെന്ന് ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി പറഞ്ഞു.