ഫാർമസി രണ്ടാം ഘട്ട അലോട്ട്മെന്റ്

Tuesday 09 September 2025 12:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഫാർമസി കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രികൃത അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥിയുടെ ഹോം പേജിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ 12ന് ഉച്ചക്ക് രണ്ടിന് മുൻപ് ഫീസ് അടക്കേണ്ടതും 3ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടേണ്ടതുമാണ്.