കരയോഗം വാർഷികവും തിരഞ്ഞെടുപ്പും
Tuesday 09 September 2025 12:45 AM IST
കുന്നിക്കോട് : 139-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക യോഗവും തിരഞ്ഞെടുപ്പും നടന്നു. പത്തനാപുരം താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ കെ.എസ്. കിരൺ യോഗം ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ആർ.ചന്ദ്രശേഖരൻ പിള്ള (പ്രസിഡന്റ്), എസ്.സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്), സി.സനിൽകുമാർ (സെക്രട്ടറി), വി.ജെ. സുരേഷ് (ജോയിന്റ് സെക്രട്ടറി), കെ.ജി. മുരളീധരൻ പിള്ള (ട്രഷറർ), എസ്. സുരേഷ് കുമാർ (ഇലക്ടറൽ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ പ്രതിനിധികളായി കെ.മുരളീധരൻ ഉണ്ണിത്താൻ, പി.ആർ. വേണുഗോപാൽ എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ ഭരണസമിതി അംഗം കെ.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സജീവൻ എന്നിവർ സംസാരിച്ചു.