പി.എസ്.സി അറിയിപ്പുകൾ
എൻഡ്യൂറൻസ് ടെസ്റ്റ്
കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് 16,17 തീയതികളിൽ രാവിലെ 5മുതൽ തിരുവനന്തപുരം ജില്ലയിലെ വെട്ട്റോഡ് (കഴക്കൂട്ടം) -പോത്തൻകോട് റോഡിൽ സൈനിക സ്‌കൂളിന് സമീപം 2.5കി.മീ റോഡിൽവച്ച് എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. ഉദ്യോഗാർത്ഥികൾ ചന്തവിള ഗവ.യു.പി.സ്‌കൂളിൽ എത്തിച്ചേരണം. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
അഭിമുഖം
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 219/2024-വിശ്വകർമ്മ) തസ്തികയിലേക്കുള്ള അഭിമുഖം 17നും, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയുടെ രണ്ടാംഘട്ട അഭിമുഖം 18നും പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 663/2024) തസ്തികയിലേക്ക് 18ന് രാവിലെ 9.30ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.