അദ്ധ്യാപകർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് വരും
Tuesday 09 September 2025 12:00 AM IST
തിരുവനന്തപുരം: പൊതുവിദ്യാദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപകർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സി.ആർ.) ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത് സംബന്ധിച്ച് അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തും. പരിശീലനം ഏർപ്പെടുത്തിയാൽ വരാത്ത അദ്ധ്യാപകരുണ്ട്. പരീക്ഷയുടെ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാകുന്നവരുണ്ട്. സ്കൂളിൽ കൃത്യസമയത്ത് വന്ന് പഠിപ്പിക്കാവരുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് ഗൗരവമായി ആലോചിക്കുന്നത്. നിലവിൽ പ്രഥമാദ്ധ്യാപകർക്ക് മാത്രമാണ് സി.ആർ ബാധകമാക്കിയിട്ടുള്ളത്.