ശിവഗിരിയിൽ ജപയജ്ഞത്തിൽ പങ്കെടുക്കാം
Tuesday 09 September 2025 12:00 AM IST
ശിവഗിരി : ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തിൽ ആരംഭിച്ച ജപയജ്ഞത്തിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം. ശിവഗിരി ദർശനത്തിനെത്തുന്നവർ വൈദിക മഠത്തിന്‍ മുന്നിൽ ജപയജ്ഞത്തിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിൽ എത്തിച്ചേരണം. സന്യാസി ശ്രേഷ്ഠർ, ബ്രഹ്മചാരിമാർ, എന്നിവർക്കൊപ്പം ഭക്തർക്കും യജ്ഞത്തിൽ പങ്കെടുക്കാമെന്ന് ശിവഗിരി മഠം അറിയിച്ചു.