പ്രിൻസുമായുള്ള കൂടിക്കാഴ്ച പങ്കുവച്ച് ജോസ് കെ. മാണി
Tuesday 09 September 2025 12:00 AM IST
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ച കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസിനെ വേളാങ്കണ്ണിയിൽ വച്ച് അവസാനമായി കണ്ട നിമിഷങ്ങൾ അനുസ്മരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 'പ്രിയപ്പെട്ട പ്രിൻസ് ലൂക്കോസിന്റെ വിയോഗവാർത്ത ഏറെ ഞെട്ടലോടെയാണ് രാവിലെ കേട്ടത്. ഇന്നലെ വേളാങ്കണ്ണിയിൽ ഞങ്ങൾ താമസിച്ച ഹോട്ടലിൽ വച്ച് പ്രിൻസിനെയും കുടുംബത്തെയും കണ്ടിരുന്നു. കുശലം പറഞ്ഞാണ് പിരിഞ്ഞത്. ഇന്ന് രാവിലെ പള്ളിയിൽ മാതാവിന്റെ മുന്നിൽ പ്രാർത്ഥനയിൽ നിൽക്കുമ്പോഴാണ് 4.45 ന് മരണവിവരം അറിയുന്നത്. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വേദന മറികടക്കാനുള്ള കരുത്ത് കുടുംബത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ...'