അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചില്ലെന്ന് അയ്യപ്പ സേവാസംഘം
Tuesday 09 September 2025 12:00 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ അയ്യപ്പസേവാ സംഘം. പരിപാടിയിലേക്ക് ആദ്യം ക്ഷണിക്കേണ്ടിയിരുന്നത് അയ്യപ്പസേവാ സംഘത്തെയായിരുന്നെന്ന് ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിൽ തങ്ങൾ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അദ്ദേഹം വിവരിച്ചു.ആചാരസംരക്ഷണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത നിയമനടപടികൾ പിൻവലിക്കണമെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തി നൽകണമെന്നും ദേശീയ പ്രസിഡന്റ് എം.രാജഗോപാലൻ നായർ, വൈസ് പ്രസിഡന്റുമാരായ വേണു പഞ്ചവടി, ഷിബുകുമാർ എന്നിവർ ആവശ്യപ്പെട്ടു.