എസ്.എഫ്.ഐ നേതാവിന് മർദ്ദനം..... ഡിവൈ.എസ്.പിക്ക് എതിരെ നടപടി വേണം, റിപ്പോർട്ട് പുറത്ത്

Tuesday 09 September 2025 12:21 AM IST

പത്തനംതിട്ട: എസ്.എഫ്.ഐ നേതാവായിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടിനെ 2012ൽ കോന്നി സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ അന്നത്തെ സി.ഐയും ഇപ്പോഴത്തെ ആലപ്പുഴ ഡിവൈ.എസ്.പിയുമായ എം.ആർ.മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. ജയകൃഷ്ണന് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് 2016 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

റിപ്പോർട്ടിൽ മധുബാബുവിനും എസ്.ഐയായിരുന്ന ഗോപകുമാറിനുമെതിരെ കർശന അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു അന്നത്തെ പത്തനംതിട്ട എസ്.പി ഹരിശങ്കറിന്റെ റിപ്പോർട്ട്. ഇരുവരും ഗുരുതരമായ അധികാര ദുർവിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയെന്നും പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഗോപകുമാർ സേനയിൽ നിന്ന് വിരമിച്ചു. എന്നാൽ,​ ഇതുവരെ ഇരുവർക്കുമെതിരെ നടപടിയുണ്ടായില്ല.

ജയകൃഷ്ണനെ 2012 ഒക്ടോബർ 10ന് രാത്രി തണ്ണിത്തോട്ടിലെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയാണ് മർദ്ദിച്ചത്. കോന്നി സ്റ്റേഷനിൽ വച്ച് മർദ്ദിച്ച ശേഷം പത്തനംതിട്ട സ്റ്റേഷനിൽ കൊണ്ടുവന്നു. അവിടെ കേസൊന്നുമില്ലാത്തതിനാൽ കോന്നിക്കുതന്നെ തിരിച്ചുകൊണ്ടുപോയി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

പൊ​ലീ​സി​ലെ​ ​ക്രി​മി​ന​ലു​ക​ളെ പു​റ​ത്താ​ക്കും​വ​രെ സ​മ​രം​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സി​ലെ​ ​ക്രി​മി​ന​ലു​ക​ളെ​ ​പു​റ​ത്താ​ക്കും​വ​രെ​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​സ​മ​രം​ ​തു​ട​രു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​പൊ​ലീ​സി​ലെ​ ​ഒ​രു​ ​കൂ​ട്ടം​ ​ക്രി​മി​ന​ലു​ക​ൾ​ ​ന​ട​ത്തി​യ​ ​ക്രൂ​ര​ ​മ​ർ​ദ്ദ​ന​ത്തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​തെ​ളി​വ് ​സ​ഹി​തം​ ​തു​ട​ർ​ച്ച​യാ​യി​ ​പു​റ​ത്തു​വ​ന്നി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​മൗ​നം​ ​തു​ട​രു​ന്ന​തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ട്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സു​ജി​ത്തി​നെ​ ​മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​ ​സ​സ്‌​പെ​ൻ​ഷ​നി​ൽ​ ​ഒ​തു​ക്കാ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ക​രു​ത​രു​ത്. കു​ന്നം​കു​ള​ത്തും​ ​പീ​ച്ചി​യി​ലും​ ​പൊ​ലീ​സ് ​ക്രൂ​ര​ത​യു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നേ​ര​ത്തേ​ ​ക​ണ്ടി​രു​ന്നെ​ങ്കി​ലും​ ​പ്ര​തി​ക​ൾ​ക്ക് ​സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.​ ​ഈ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ഒ​രു​ ​നി​യ​ന്ത്ര​ണ​വു​മി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലെ​ ​ഉ​പ​ജാ​പ​ക​സം​ഘ​ത്തി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ​പൊ​ലീ​സ് ​സം​വി​ധാ​നം.​ ​സം​സ്ഥാ​ന​ത്തി​നാ​കെ​ ​നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​ ​സം​ഭ​വ​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​നി​യെ​ങ്കി​ലും​ ​മൗ​നം​ ​വെ​ടി​യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യാ​റാ​ക​ണം.

പൊ​​​ലീ​​​സി​​​നെ​​​ ​​​നി​​​ല​​​യ്ക്കു നി​​​റു​​​ത്തും​​​:​​​ ​​​ബി​​​നോ​​​യ് ​​​വി​​​ശ്വം ആ​​​ല​​​പ്പു​​​ഴ​​​:​​​ ​​​എ​​​ൽ.​​​ഡി.​​​എ​​​ഫി​​​ന്റെ​​​ ​​​പ്ര​​​ഖ്യാ​​​പി​​​ത​​​ ​​​പൊ​​​ലീ​​​സ്​​​​ ​​​ന​​​യ​​​ങ്ങ​​​ൾ​​​ക്ക് ​​​വി​​​രു​​​ദ്ധ​​​മാ​​​യി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ ​​​മാ​​​തൃ​​​ക​​​പ​​​ര​​​മാ​​​യി​​​ ​​​ശി​​​ക്ഷി​​​ക്കു​​​മെ​​​ന്ന്​​​​ ​​​സി.​​​പി.​​​ഐ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ബി​​​നോ​​​യ് ​​​വി​​​ശ്വം.​​​ ​​​ ​പൊ​​​ലീ​​​സ്​​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ​​​ ​​​ഉ​​​യ​​​രു​​​ന്ന​​​ ​​​പ​​​രാ​​​തി​​​ക​​​ളി​​​ൽ​​​ ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്തി​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​മാ​​​തൃ​​​ക​​​പ​​​ര​​​മാ​​​യ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​സ്വീ​​​ക​​​രി​​​ക്കും.​​​ ​​​ ​​​എ.​​​ഡി.​​​ജി.​​​പി​​​ ​​​എം.​​​ആ​​​ർ.​​​അ​​​ജി​​​ത്​​​​കു​​​മാ​​​റി​​​നെ​​​ ​​​ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ ​​​ചു​​​മ​​​ത​​​ല​​​യി​​​ൽ​​​നി​​​ന്ന്​​​​ ​​​മാ​​​റ്റ​​​ണ​​​മെ​​​ന്ന​​​ ​​​ആ​​​വ​​​ശ്യം​​​ ​​​അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.​​​ ​​​പൂ​​​രം​​​ ​​​ക​​​ല​​​ക്ക​​​ലും​​​ ​​​മ​​​ന്ത്രി​​​ ​​​ഫോ​​​ൺ​​​ ​​​ചെ​​​യ്​​​​തി​​​ട്ട്​​​​ ​​​എ​​​ടു​​​ക്കാ​​​ത്ത​​​തും​​​ ​​​അ​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​കേ​​​ര​​​ളം​​​ ​​​ക​​​ണ്ട​​​താ​​​ണ്​.​​​ അ​​​ത്ത​​​രം​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​​​ ​​​വ​​​രു​​​ത്തി​​​യ​​​ ​​​ഒ​​​രാ​​​ൾ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​പൊ​​​ലീ​​​സ്​​​​ ​​​ഉ​​​ന്ന​​​ത​​​ങ്ങ​​​ളി​​​ലേ​​​ക്ക്​​​​ ​​​പോ​​​കി​​​ല്ല.​ ​അ​​​യ്യ​​​പ്പ​​​നെ​​​ ​​​രാ​​​ഷ്​​​​ട്രീ​​​യ​​​വി​​​വാ​​​ദ​​​ ​​​കേ​​​ന്ദ്ര​​​മാ​​​ക്കാ​​​ൻ​​​ ​​​സി.​​​പി.​​​ഐ​​​ക്ക് ​​​താ​​​ൽ​​​പ​​​ര്യ​​​മി​​​ല്ല.​​​ ​