മൂന്ന് ദിവസം മഴ
Tuesday 09 September 2025 12:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മൂന്ന് ദിവസം മഴ ലഭിക്കും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. ഇന്ന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.