യുവജനസമാജം ഗ്രന്ഥശാല
Tuesday 09 September 2025 12:42 AM IST
കൊല്ലം: ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് യുവജനസമാജം ഗ്രന്ഥശാലയിലെ ഓണാഘോഷം ഡെപ്യൂട്ടി കളക്ടർ ജി. നിർമൽകുമാർ ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ പത്തുപേർക്ക് സൗഹൃദകൂട്ടായ്മ ഭക്ഷ്യധാന്യകിറ്റ് നൽകി. പ്രസിഡന്റ് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുർജിത്, വാർഡ് മെമ്പർ ഗംഗാദേവി, കൊല്ലം താലൂക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറി പ്രേം ഷാജി, താലൂക്ക് യൂണിയൻ ലൈബ്രറി പ്രതിനിധി ഹേമലത, കമ്മിറ്റി അംഗങ്ങളായ അഭിലാഷ് മോഹൻ, ഗിരിജ കുമാരി, മെൽവിൻ, സജിലാൽ, ഷെഫീക് ചെന്താപ്പൂര് എന്നിവർ സംസാരിച്ചു. സെക്രട്ടറി അരുൺ കുമാർ സ്വാഗതവും കമ്മിറ്റി അംഗവും വനിതാവേദി പ്രതിനിധിയുമായ കരീന മനോജ് നന്ദിയും പറഞ്ഞു.