സനൽകുമാർ ശശിധരനെ കൊച്ചിയിൽ എത്തിച്ചു
Tuesday 09 September 2025 12:44 AM IST
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ മുംബയിൽ നിന്ന് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ കൊച്ചിയിലെത്തിച്ചു. ഇന്നലെ രാത്രി 9.45ന് ട്രെയിൻ മാർഗമാണ് എറണാകുളത്ത് കൊണ്ടുവന്നത്. എളമക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.