അയ്യപ്പസംഗമം: സത്യവാങ്മൂലം നൽകണം
Tuesday 09 September 2025 12:54 AM IST
കൊച്ചി: പമ്പാതീരത്ത് 20ന് നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതു ഖജനാവിൽ നിന്ന് ഫണ്ട് നൽകുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹർജികളിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദ്ദേശിച്ചു. നാളെ വിശദമായ വാദം കേൾക്കും. ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി എം. നന്ദകുമാറടക്കം ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജികളാണ് പരിഗണനയിലുള്ളത്.