കണ്ണില്ലാത്ത ക്രൂരത

Tuesday 09 September 2025 1:37 AM IST

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധിയിലൂടെ നിർദ്ധന രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നതിന് പകരം ശ്രീചിത്രയുടേത് കണ്ണില്ലാത്ത ക്രൂരത. 15 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയാച്ചെലവ്. 2019നുശേഷം അപേക്ഷ സ്വീകരിക്കുന്നില്ല. ഡിസ്റ്റോണിയ, പാർക്കിൻസൺസ് തുടങ്ങിയ രോഗംമൂലം ഗുരുതര ചലനവൈകല്യം ബാധിച്ച നിർദ്ധന രോഗികൾ വലയുന്നു.

പദ്ധതി പ്രകാരം പ്രതിവർഷം 50ലക്ഷം രൂപ കേന്ദ്രം ആശുപത്രിക്ക് നൽകാറുണ്ട്. ആശുപത്രി സൂപ്രണ്ടിന് രണ്ടുലക്ഷം വരെ കേന്ദ്രാനുമതിയില്ലാതെ നൽകാം. ശ്രീചിത്ര ആദായനികുതി ഇളവുള്ള പാവപ്പെട്ട രോഗികൾക്കായി ക്ഷേമനിധി ശേഖരിക്കുന്നുണ്ട്, എന്നാൽ ഈ ഫണ്ട് എവിടെയെന്ന് ആർക്കുമറിയില്ല.