മെഡിക്കൽ ബോർഡും നടപ്പായില്ല
Tuesday 09 September 2025 2:41 AM IST
ശ്രീചിത്രയിലെ ന്യൂറോളജി രോഗികൾക്ക് ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും മെഡിക്കൽ ബോർഡുകളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ വലിയകാലതാമസമുണ്ട്. ഈ സാഹചര്യത്തിലാണ് 2022 മുതൽ ന്യൂറോളജി രോഗത്താൽ വികലാംഗരായ രോഗികൾക്ക് യു.ഡി.ഐ.ഡി കാർഡുകൾ നൽകുന്നതിനായി കേന്ദ്രസർക്കാർ ശ്രീചിത്രയിൽ മെഡിക്കൽ ബോർഡ് അനുവദിച്ചത്. പിന്നാലെ നിരവധി അപേക്ഷകൾ ചിത്രയ്ക്ക് ലഭിച്ചെങ്കിലും ബോർഡ് കൂടിയില്ല. ആർക്കും സർട്ടിഫിക്കറ്റും നൽകിയില്ല.