ലോക ഫിസിയോതെറാപ്പി ദിനം; ജില്ലാതല ഉദ്ഘാടനം നടന്നു

Tuesday 09 September 2025 2:49 AM IST

മലപ്പുറം: ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക. ലോക ഫിസിയോതെറാപ്പി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മലപ്പുറം സൂര്യാ റീജൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.പി.സാദിഖ് അലി അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഫിസിയോതെറാപ്പിസ്റ്റ് സി.എച്ച്.ജലീൽ ക്ലാസ്സെടുത്തു, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വിൻസന്റ് സെറിൽ, പാലിയേറ്റീവ് കെയർ ജില്ലാ കോഓർഡിനേറ്റർ പി.ഫൈസൽ, ഐ.ഇ.സി കൺസൾട്ടന്റ് ഇ.ആർ.ദിവ്യ, എം.ഷരോൺ, സുജമ സെബാസ്റ്റ്യൻ, പി.സുനിത, സാജിത സംസാരിച്ചു.