പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Tuesday 09 September 2025 11:47 AM IST

കൊച്ചി: ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയതാണ്. തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.

സർവീസ് റോഡുകളിലെ പ്രശ്‌നം പരിഹരിച്ചുവരികയാണെന്നും ടോൾ പിരിവ് പുനഃസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌‌നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്‌ടറോട് ഓൺലൈനായി നളെ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.

ഇന്നുവരെയാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ ഹർജിയിൽ തീരുമാനമാകുന്നതുവരെ പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയത്. ജില്ലാ കളക്‌ടർ പരിശോധന നടത്തിയോയെന്നും ഹൈക്കോടതി ചോദിച്ചു. 15 ദിവസം കൂടി സാവകാശം വേണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.