"അത്യാവശ്യം അറിയപ്പെടുന്ന ആർട്ടിസ്റ്റാണല്ലോ ഞാൻ, വെറുതെയൊന്നും ചെയ്യാൻ പറ്റത്തില്ല; ഒരു റീലിന് രേണു സുധി ഈടാക്കുന്നത്
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് ബിഗ് ബോസ് മുൻ മത്സരാർത്ഥി കൂടിയായ രേണു സുധി. മാവേലിയോട് സംസാരിക്കുകയായിരുന്നു അവർ. ഈ ഓണക്കാലത്ത് കൗമുദി മൂവീസിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ചിരിക്കുകയാണ് രേണു സുധി. മക്കളും കുടുംബവുമെല്ലാം സുഖമായിരിക്കുന്നതായി അവർ വ്യക്തമാക്കി.
'എന്നെ വ്യക്തിപരമായി അറിയാത്തവരാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നവർ. ഒളിഞ്ഞുനിന്ന് നമ്മളെ പറയുന്നതും, നേർക്കുനേർ പറയുന്നതും രണ്ടും രണ്ടാണ്. അവരുടെ മാനസികാവസ്ഥയാണത്. അവർക്ക് ഒന്നും ആകാൻ പറ്റുന്നില്ല. മൊബൈൽ തുറന്നാൽ രേണു സുധി, ഇൻസ്റ്റഗ്രാം തുറന്നാൽ രേണു സുധി, യൂട്യൂബ് തുറന്നാൽ രേണു സുധി. ഇവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും പറ്റുന്നില്ല. ഓരോ നെഗറ്റീവ് കമന്റുകളും ഓരോ പൂമാലകളായി ഞാൻ സ്വീകരിക്കുന്നു. ഉദ്ഘാടനങ്ങൾക്കും ആൽബങ്ങൾക്കുമൊന്നും അധികം പേയ്‌മെന്റ് വാങ്ങാറില്ല. ഇതൊക്കെ ചെയ്യുന്നതുകൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നതെന്നും രേണു സുധി വ്യക്തമാക്കി.
രേണുവിനൊപ്പം റീൽ ചെയ്യാൻ ആഗ്രഹമുണ്ടെന്നും എത്ര പൈസയാണ് ഒരു റീലിന് ഈടാക്കുന്നതെന്നും മാവേലി ചോദിച്ചു. ഇതിനും അവർ മറുപടി നൽകി. 'രേണു സുധിയുടെ കൂടെ റീൽ ചെയ്താൽ തെറി കേൾക്കാനുള്ളത് ഞാൻ കേൾക്കും. നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും നല്ല വ്യൂ കിട്ടും. ഒരൊറ്റ മിനിട്ടുകൊണ്ട് നല്ല വ്യൂ കിട്ടും. വെറുതെയൊന്നും റീൽ ചെയ്യാൻ പറ്റത്തില്ല. അത്യാവശ്യം അറിയപ്പെടുന്ന ആർട്ടിസ്റ്റാണല്ലോ രേണു സുധി. ഒരു അമ്പതിനായിരം രൂപയാണ് പ്രതീക്ഷിക്കുന്നത്.'- രേണു സുധി തമാശരൂപേണെ പറഞ്ഞു. മാവേലിയുമായുള്ള വിലപേശലിനൊടുവിൽ ഇരുപത്തി അയ്യായിരം രൂപയ്ക്ക് റീൽ ചെയ്യാമെന്ന് രേണു സമ്മതിച്ചു.