ഓട്ടോസെക് എക്സ്പോ

Tuesday 09 September 2025 5:49 PM IST

കൊച്ചി: സി.സി ടിവി മേഖലയിൽ സുരക്ഷശക്തമാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മാറ്റങ്ങളും ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഗുണഭോക്താക്കളെ പരിചയപ്പെടുത്തുന്ന ഓട്ടോസെക് എക്സ്പോ 12, 13 തീയതികളിൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ഓൾ കൈൻഡ്സ് ഒഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റർ അസോസിയേഷൻ (അക്കേഷ്യ) കേരള ചാപ്റ്ററാണ് പ്രദർശനം ഒരുക്കുന്നത്. 12ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓട്ടോസെക് എക്സ്പോ ഉദ്ഘാടനം ചെയ്യും.എ.ടി.ജോസ്, ശ്യാം പ്രസാദ്, റിജേഷ് രാംദാസ്, സഞ്ജയ് സനൽ, ദീപു ഉമ്മൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.