ഫിസിയോ ദിനാചരണം
Tuesday 09 September 2025 5:54 PM IST
കൊച്ചി: ലോക ഫിസിയോദിനാചരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോ തെറാപ്പിസ്റ്റ് എറണാകുളം ബ്രാഞ്ച് വാക്കത്തൺ സംഘടിപ്പിച്ചു. 'ആരോഗ്യ കരമായ വാർദ്ധക്യം' എന്ന ടാഗ് ലൈനോടെ നടത്തിയ വാക്കത്തൺ ഹൈക്കോടതി ജഡ്ഡി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഫ്‌ളാഗ് ഒഫ് ചെയ്തു.
കൗൺസിലർ പത്മജാ.എസ്. മേനോൻ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ വേണുഗോപാൽ.സി. ഗോവിന്ദ്, കേന്ദ്ര ഓഫീസേഴ്‌സ് അസോസിയേഷൻ കൊച്ചിൻ പ്രസിഡന്റ് ഡോ. അനന്തനാരായണൻ, ഐ.എ.പി എറണാകുളം കൺവീനർ ടി. അരുൺകുമാർ, സെക്രട്ടറി സോണി പോൾ, ട്രഷറർ തോമസ് മില്ലറ്റ്, വുമൻ സെൽ സെക്രട്ടറി സംഗീതാകലേഷ് എന്നിവർ സംസാരിച്ചു.