'നിയുക്തി' മെഗാ ജോബ് ഫെയർ
Tuesday 09 September 2025 6:12 PM IST
കൊച്ചി: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എറണാകുളം മേഖലാ 'നിയുക്തി 2025 ' മെഗാ തൊഴിൽമേള 13ന് രാവിലെ 9ന് കളമശേരി കുസാറ്റ് കാമ്പസിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അയ്യായിരത്തിൽ പരം തൊഴിലവസരങ്ങളുള്ള മേളയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്, www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധികാത്തവർക്ക് കാമ്പസിൽ സ്‌പോട് രജിസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 04842422452, 04842422458, 9446926836, 7736628440