ലോക സാക്ഷരതാ വാരാചരണം; ജില്ലാതല സമാപനം ഇന്ന്
Wednesday 10 September 2025 12:04 AM IST
മലപ്പുറം: ലോക സാക്ഷരതാ വാരാചരണം ജില്ലാതല സമാപനം ഇന്ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ്ണ 10-ാം തരം തുല്യതാ പദ്ധതി പഠിതാക്കളുടെ സംഗമം, ജില്ലാ പഞ്ചായത്ത് പ്രൊജക്ട് ഫണ്ട് കൈമാറൽ, ദീപ്തി ബ്രെയിൽ സാക്ഷരതാ പഠിതാക്കളെ ആദരിക്കൽ, വായനാദിനാചരണത്തിൽ വിജയികളായ തുല്യതാ പഠിതാക്കൾക്കുള്ള ഉപഹാര വിതരണം, ഹയർസെക്കൻഡറി രണ്ടാം വർഷം ജില്ലാതല ക്ലാസ് ഉദ്ഘാടനം പരിപാടികളും നടക്കും.