ആരോഗ്യലക്ഷ്മി പദ്ധതി
Tuesday 09 September 2025 7:49 PM IST
പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് വനിതകളുടെ ആരോഗ്യസംരക്ഷണത്തിനായി നടപ്പിലാക്കുന്ന ആരോഗ്യലക്ഷ്മി പദ്ധതി മുടക്കുഴ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മുടക്കുഴ ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ജെയ്മോൻ, പഞ്ചായത്ത് അംഗങ്ങളായ കെ ജെ മാത്യു ജോസ് എ പോൾ, ഡോളി ബാബു, സുനിത്ത് പി എസ് ,അനാമിക ശിവൻ, രോഷ്നി എൽദോ , സേ ഡോ. എൻ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.